കൊറോണ വൈറസിനെതിരെ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാജ്യങ്ങള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വാക്സിന്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഈ വര്‍ഷം വാക്സിന്‍ ലഭ്യമാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2021 ആദ്യത്തോടെ വാക്സിന്‍ വിപണിയിലെത്തുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്. കൊവിഡ് ബാധ പലരിലും വന്നു പോയന്നെ വാദവും ശക്തമാണ്. കൊവിഡില്‍ ആന്റിബോഡി പ്രതിരോധം തീര്‍ക്കുമെങ്കിലും കാലക്രമേണ ഈ പ്രതിരോധശേഷി കുറയുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
ആന്റിബോഡികള്‍ ഇല്ലാതാകുമെന്ന വിശദീകരണമാണ് ഗവേഷകര്‍ നല്‍കുന്നത്. ആന്റിബോഡി വ്യാപനം ജൂണ്‍ അവസാനത്തോടെ ജനസംഖ്യയുടെ 6 ശതമാനത്തില്‍ നിന്ന് സെ്ര്രപംബറില്‍ വെറും 4.4 ശതമാനമായി കുറഞ്ഞു. പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ ഇളവുകള്‍ കൂടുതലായി നല്‍കുകയും നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജനങ്ങളിലെ ആന്റിബോഡിയുടെ സ്വാധീനം കുറയുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കൊവിഡിന്റെ രണ്ടാം വരവിലായിരിക്കും ഈ ആഘാതം തിരിച്ചടിയാകുക. ആന്റിബോഡികളുടെ സ്വാധീനം അധികം കുറച്ച് കാലം മാത്രമാണ് നിലനില്‍ക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. അഞ്ച് മുതല്‍ ഏഴ് മാസം വരെ ആന്റിബോഡികള്‍ നിലനില്‍ക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ടി സെല്ലുകളില്‍ വൈറസ് വീണ്ടും വര്‍ധിച്ച് ആന്റിബോഡികളുടെ ദ്രുത ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്ന ബി സെല്ലുകളും സഹായിക്കാമെങ്കിലും കൊറോണ വൈറസുകളുടെ കാര്യത്തില്‍ മറിച്ചാകും സംഭവിക്കുക. ആന്റിബോഡികള്‍ കുറയുന്നതായി കണ്ടെത്താന്‍ കഴിഞ്ഞെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പകര്‍ച്ചവ്യാധി വിഭാഗം വിഭാഗം മേധാവി വെന്‍ഡി ബാര്‍ക്ലേ വ്യക്തമാക്കുന്നുണ്ട്.
ആന്റിബോഡിയുടെ സാന്നിധ്യം ഇല്ലാതാകുന്നത് പ്രതിരോധ ശേഷി കുറയുന്നതിന്റെ ലക്ഷണമാണ്. ഇത് ജനസംഖ്യാതലത്തില്‍ പ്രതിരോധശേഷി കുറയുന്നതിന്റെ സൂചനയാണ്. പിസിആര്‍ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആന്റിബോഡിയുടെ സാന്നിധ്യം കുറവായിരിക്കും. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ തുടരും. മികച്ച രീതിയിലുള്ള കുത്തിവയ്പ്പ് സ്വാഭാവിക പ്രതിരോധശേഷിയേക്കാള്‍ നല്ലതാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്.
ആന്റിബോഡിയുടെ സാന്നിധ്യം സംബന്ധിച്ച വ്യത്യസ്തമായ വിശദീകരങ്ങള്‍ ഗവേഷകര്‍ നല്‍കുന്നുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളില്‍ രോഗമുക്തിക്ക് ശേഷം ആറുമാസം വരെ ആന്റിബോഡികള്‍ നിലനില്‍ക്കുമെന്നാണ് യൂറോപ്യന്‍ ജേണല്‍ ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. പോര്‍ച്ചുഗലിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഡി മെഡിസിന മോളിക്യുലറില്‍(ഐഎംഎം) നിന്നുള്ള ഗവേഷകരും സമാനമയ അഭിപ്രായമാണ് നല്‍കുന്നത്. പുരുഷന്മാരില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്.
COVID-19